Breaking News

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ഓര്‍മയായി

kodakaraകൊടകര: കൊടകരടൗണില്‍ ചര്‍ച്ച്‌റോഡിലെ കഴിഞ്ഞവര്‍ഷം പൊളിച്ചുമാറ്റിയ പഴയകെട്ടിടത്തിന്റെ ശേഷിച്ച ഭാഗങ്ങളും ഇന്നലെ പൊളിച്ചുനീക്കി. ബേക്കറികള്‍, ബാര്‍ബര്‍ഷേപ്പുകള്‍, പച്ചക്കറിക്കടകള്‍, പൂക്കടകള്‍, ആയൂര്‍വേദമരുന്നുകട, ഫേന്‍സിഐറ്റംസ്‌കട, പഴംകട എന്നിങ്ങനെ 12 വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 20 കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം കഴിഞ്ഞവര്‍ഷം  രാത്രിയുടെ മറവിലായിരുന്നു   അജ്ഞാതസംഘം പൊളിച്ചുമാറ്റയിരുന്നത്.

എന്നാല്‍ ഇന്നലെ പകല്‍ 4 മണിയോടെയാണ് അവശേഷിച്ച ഭാഗങ്ങളും പോലീസിന്റെ സംരക്ഷണത്തോടെ പൊളിച്ചുനീക്കിയത്. കെട്ടിടഉടമയും വ്യാപാരികളും തമ്മില്‍ വ്യാപാരികള്‍ കെട്ടിടത്തില്‍ നിന്നൊഴിയുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു.  ഇന്നലെ ജെസി.ബിയും ഹിറ്റാച്ചിയുമൊക്കെയായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റുകയായിരുന്നു.ഇതോടെ കൊടകരയുടെ ഹൃദയഭാഗത്തുനിന്നിരുന്ന കെട്ടിടം  ഇതോടെ ഓര്‍മയായി.

1962 ല്‍ തൃശൂര്‍ ചാക്കോളയുടെ കൈയ്യില്‍ നിന്നും ആറ്റപ്പിള്ളി കുണ്ടനി നാരായണന്‍ എന്നയാള്‍ വാങ്ങിയതാണ് ഈ കെട്ടിടം.അദ്ദേഹത്തിന്റെ കാലശേഷം ഇപ്പോഴത്തെ ഉടമയുമായി കെട്ടിടം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായെങ്കിലും ഒന്നും പരിഹാരംകണ്ടിരുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!