Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം

karthikaകൊടകര: പൂനിലവാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും.രാവിലെ 3 ന് പള്ളിയുണര്‍ത്തല്‍, 4 ന് അഷ്ടപദി, 6 ന് ഉഷപൂജ, 8.30 ന് ശ്രീഭൂതബലി, 9 ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 12 ന് കളഭം, ഉച്ചക്ക് 1 ന് അക്ഷരശ്ലോകസദസ്സ്, 2.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് ധ്രുവം മേളം, 6.30 ന് ദീപാരാധന, 7 ന് ബ്രാഹ്മണിപ്പാട്ട്, 7.30 ന് കേളി, 8 ന് കുടുംബികളുടെ താലിവരവ്, 8.15 ന് ഹാസ്യവിരുന്ന്, രാത്രി 1 ന് കാര്‍ത്തിക വിളക്ക്, വിളക്കാചാരം, കേളി,പറ്റ്, പഞ്ചവാദ്യം ,മേളം, തുടര്‍ന്ന് സാംബവനൃത്തം,മുടിയാട്ടം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങള്‍ എന്നിവയാണ് പരിപാടികള്‍.

മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് മേലൂര്‍ മണിയും നേതൃത്വം  നല്‍കും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തിമാരായ പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി, കീരംമ്പിള്ളി കണ്ണന്‍ നമ്പൂതിരി എന്നവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!