Breaking News

ജില്ലാ കലാമേളയില്‍ മിന്നുന്ന പ്രകടനവുമായി ശ്രീപാര്‍വ്വതി സി.എസ്

kalolsavamകൊടകര : കൊടകര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീപാര്‍വ്വതി സി.എസ് ഭാരതീയ വിദ്യാനികേതന്റെ കൊടകരയില്‍ നടന്ന ജില്ലാ കലാമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഭരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘനൃത്തം എന്നിവയില്‍ എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷം വ്യക്തിഗത ഇനങ്ങളില്‍ ജില്ലാ തലത്തില്‍ ഒന്നാംസ്ഥാനവും എഗ്രേഡും സംസ്ഥാന തല മത്സരങ്ങളില്‍ മൂന്നാസ്ഥാനവും ലഭിച്ചിട്ടുണ്ട്.

ജനുവരിയില്‍ നടക്കുന്ന സംസ്ഥാന കലാമേളയില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. 10 വര്‍ഷമായി ശ്രീപാര്‍വ്വതി നൃത്തം അഭ്യസിക്കുന്നു. സ്‌പോര്‍ട്‌സിലും ആര്‍ട്‌സിലും പഠനത്തിലും ശ്രീപാര്‍വ്വതി ഒരുപോലെ മികവു പുലര്‍ത്തുന്നുണ്ട്. അവിട്ടപ്പിള്ളി സ്വദേശി ഷാജി ചെറാകുളത്തിന്റേയും സുമ ഷാജിയുടേയും മകളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!