Breaking News

പഞ്ചാരിമേളം അരങ്ങേറ്റത്തിന്റെ പ്രസക്തഭാഗങ്ങള്‍ ടി.സി.വി യില്‍

Arangeettamകൊടകര : കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുത്തൂര്‍ ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിന്റെ പ്രസക്തഭാഗങ്ങള്‍ 17-12-2014 ബുധന്‍ വൈകീട്ട് 6.30 ന് ടി.സി.വി ന്യൂസ് ചാനലില്‍ കാണാവുന്നതാണ്.(http://tcvonline.co.in എന്ന വെബ്‌സൈറ്റിലും അരങ്ങേറ്റം കാണാം).

കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച സനാതനന്‍, അജിത്കുമാര്‍, അര്‍ജുന്‍വിപിന്‍, അഖില്‍അജിത്ത്, അര്‍ജുന്‍അജിത്ത്, രാഹുല്‍, ശരത്ത്, സായന്ത്, ഹരിശങ്കര്‍, ഗോകുല്‍, ഉണ്ണികൃഷ്ണന്‍, അഭിജിത്ത്, അതുല്‍, അഭിനവ്, അഭിസച്ചിന്‍, അനന്തു, സജിത്ത്, ശ്രീഹരി, പി.ജിഷ്ണു, ജിഷ്ണു എന്നിങ്ങനെ ഇരുപതംഗസംഘമാണ് മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറിയത്

2 മണിക്കൂറോളം നീണ്ട അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്,  ഇലത്താളം, വീക്കംചെണ്ട എന്നിവയില്‍ യഥാക്രമം കൊടകര ശിവരാമന്‍നായര്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, പറമ്പില്‍ നാരായണന്‍, പോറോത്ത് ചന്ദ്രശേഖരമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ സഹമേളക്കാരായി.arangettam

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!