Breaking News

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് വെക്കേഷന്‍ ക്യാമ്പ്

കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്രിസ്തുമസ്സ് വെക്കേഷന്‍ ക്യാമ്പിന്റെ രണ്ടാം ദിവസത്തില്‍ റിട്ടയേര്‍ഡ് എസ്.ഐ. മുരുകന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടത്തിയ കളരി, യോഗ പരിശീലനം
കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്രിസ്തുമസ്സ് വെക്കേഷന്‍ ക്യാമ്പിന്റെ രണ്ടാം ദിവസത്തില്‍ റിട്ടയേര്‍ഡ് എസ്.ഐ. മുരുകന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടത്തിയ കളരി, യോഗ പരിശീലനം

കൊടകര : കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്രിസ്തുമസ്സ് വെക്കേഷന്‍ ക്യാമ്പിന്റെ രണ്ടാം ദിവസത്തില്‍ റിട്ടയേര്‍ഡ് എസ്.ഐ. മുരുകന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ കളരി, യോഗ പരിശീലനം നല്‍കി. തൃശൂര്‍ റൂറല്‍ വനിതാസെല്‍ സി.ഐ. കെ.വി. മീനാകുമാരി കുട്ടികള്‍ക്ക് കുട്ടികള്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.

തൃശ്ശൂര്‍ ട്രാഫിക് പോലീസ് എ.എസ്.ഐ. ഒ.എ. ബാബു കുട്ടികള്‍ക്ക് ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നല്‍കി. 24/12/2014 ന് രാവിലെ 9 മണിക്ക് നടക്കുന്ന സെറിമോണിയന്‍ പരേഡില്‍ തൃശ്ശൂര്‍ റൂറല്‍  ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ ഐ.പി.എസ്. സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം ചാലക്കുടി ഡി.വൈ.എസ്.പി. ടോമി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. 5 സ്‌കൂളുകളില്‍ നിന്നായി 500 കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!