കോടാലി : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സഫാരി മൂന്നുമുറിയും മറ്റത്തൂര്‍ ഡോട്ട് ഇന്നും തമ്മില്‍ കോടാലി എസ് എന്‍ വിദ്യാമന്ദിര്‍ സ്കൂളില്‍ നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ മറ്റത്തൂര്‍ ഡോട്ട് ഇന്‍ ക്രിക്കറ്റ് ടീം വിജയിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ടി .വി. സതീഷ് ബാബു വിതരണം ചെയ്തു . സി .എസ്. സുഭാഷ് അധ്യക്ഷനായിരുന്നു .സി .ജി .രാജന് , ബെന്നി ജോര്‍ജ്ജ് , , ജോസ് പല്ലന് ,രാജ്കുമാര് രഘുനാഥ്, ബൈജു പി .ഡി, പ്രവീണ്‍ എം കുമാര്‍, ജിനേഷ് കൊറ്റിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .