Breaking News

വീട്ടുകാര്‍ പാതിരാകുര്‍ബാനക്കുപോയനേരം വീട്ടില്‍ മോഷണം ; എട്ടരപ്പവനും 20000 രൂപയും കവര്‍ന്നു

കൊടകര:വീട്ടുകാര്‍ പാതിരാകുര്‍ബാനക്കുപോയതക്കം നോക്കി ആളൂരിലെ വീട്ടില്‍ മോഷണം.വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ എട്ടരപവന്‍ സ്വര്‍ണവും 20000 രൂപയും കവര്‍ന്നു. ആളൂര്‍ കാരാത്രക്കാരന്‍ ജോണിന്റെ വീട്ടിലാണ് ക്രിസ്മസ് ദിനത്തില്‍ രാത്രി വീട്ടിലെ മേശയില്‍ സൂക്ഷിച്ചിരുന്നസ്വര്‍ണവും പണവും കവര്‍ന്നത്. ജോണിന്റെ മകളുടെ വിവാഹം നാളെ നടക്കാനിരിക്കേയാണ് കവര്‍ച്ച.

വിവാഹത്തിനായി വീടിന്റെ മറ്റൊരുമുറിയില്‍ അലമാരിയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന 101 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അലമാരിയുടേയും മേശയുടേയും താക്കോലുകള്‍ മേശയില്‍ തന്നെയുണ്ടായിരുന്നത് മോഷ്ടാക്കള്‍ക്ക് കവര്‍ച്ച എളുപ്പമാക്കി. വിവാഹാവശ്യത്തിനായി സൂക്ഷിച്ച കൂടുതല്‍ സ്വര്‍ണം നഷ്ടപ്പട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. കൊടകര പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി. ഡോഗസ്‌ക്വാഡും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!