കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബയൂണിറ്റ് സംയുക്തവാര്‍ഷികം ആഘോഷിച്ചു. രൂപത കേന്ദ്രസമിതി ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗം മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. തോമാസ് ആലുക്കല്‍, അസി. വികാരി ഫാ. റോബി താളിപറമ്പില്‍, ഡോണ്‍ ബോസ്‌കോ കോണ്‍വെന്റ് സുപ്പീരിയര്‍ സി. റോസ് ആന്‍, കൈകാരന്‍ ജോസ് കൊച്ചേക്കാടന്‍, കേന്ദ്രേസമിതി പ്രസിഡന്റ് തോമാസ് കല്ലേലി, സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണംമ്പിള്ളി, ട്രഷറര്‍ ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ പ്രിന്‍സ് ചിറ്റാട്ടുക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രിസ്തുമസ് കരോള്‍, സാന്താക്ലോസ്, ദമ്പതിക്വിസ്, ലോഗോസ് ക്വിസ് തുടങ്ങിയ മത്സരങ്ങളുടെ സമ്മാനദാനം നടന്നു. തുടര്‍ന്ന് 23 യൂണിറ്റുകളില്‍ നിന്നും മതബോധനത്തില്‍ നിന്നും കെ.സി.വൈ.എം. സംഘടനയില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച മനോഹരമായ കാലവിരുന്ന് നടന്നു.