Breaking News

കൊടകര ജി.എല്‍.പി.എസ്. സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം നടത്തി

കൊടകര ജി.എല്‍.പി.എസ്. സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക സംഗമം മുന്‍ പ്രധാനദ്ധ്യാപകന്‍ പി.കെ. ചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര ജി.എല്‍.പി.എസ്. സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം മുന്‍ പ്രധാനദ്ധ്യാപകന്‍ പി.കെ. ചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര ജി.എല്‍.പി.എസ്. സ്‌കൂളിലെ 1999-2000 വര്‍ഷത്തെ നാലാം ക്ലാസ് ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം നടത്തി. എല്‍.പി.തലത്തില്‍ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സംഗമം ഏറെ ശ്രദ്ധനേടി. എല്‍.പി.തലത്തിലുള്ള വിദ്യാര്‍ത്ഥി സംഗമം പൊതുവെ കണ്ടുവരാറില്ല.

മുന്‍ പ്രധാനദ്ധ്യാപകന്‍ പി.കെ. ചന്ദ്രന്‍മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍ പി. അദ്ധ്യക്ഷനായി. ബി.ഡി. ദേവസി എം.എല്‍.എ. മുഖ്യാതിഥിയായി. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ ജോസ്.ജെ. കാളന്‍, ഡി.യു. സുദര്‍ശനന്‍, വി.എസ്. വല്‍സകുമാര്‍, എം. മോഹന്‍ദാസ്, കെ.ആര്‍.സോമന്‍ എന്നിവര്‍ സംസാരിച്ചു. സംഗമം നടത്തിയ ബാച്ചിലെ അദ്ധ്യാപകരെ ആദരിച്ചും സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ നട്ടും സംഗമം ശ്രദ്ധേയമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!