Breaking News

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വ്യാഴാഴ്ച

korechalkarthikaകോടാലി:കൊരേച്ചാല്‍ കിരാതപാര്‍വതിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍ ,9 ന് ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, വൈകീട്ട് 7 ന് താലിവരവ്, 10 ന് തായമ്പക, പുലര്‍ച്ചെ 1.30 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍, ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് വിഷ്ണുമ്പൂതിരി , മേല്‍ശാന്തി ഒമ്പതുങ്ങല്‍ മഠത്തില്‍ ശ്രീനാഥ് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.മേളത്തിന് പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് അയലൂര്‍ അനന്തനാരായണനും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!