Breaking News

റബ്ബറിന്റെ വിലയിടിവിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി.

2015-01-05 17.48.25കോടാലി: കേരളത്തിലെ ലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകരെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കുന്നതിന് ഇന്ത്യയിലേക്കുള്ള റബ്ബറിന്റെ ഇറക്കുമതി അവസാനിപ്പിക്കണമെന്നും കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മന്റുകള്‍ മുന്‍കൈയെടുക്കണമെന്നും കേന്ദ്ര വിലസ്ഥിരത ഫണ്ടില്‍ നിന്നും റബ്ബര്‍ സംഭരണത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേരള കോണ്‍ഗ്രസ് എം. മറ്റത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍ ബേബി മാത്യു കാവുങ്കല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി ചെയര്‍മാന്‍ ബഹു. ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന അഴിമതി ആരോപണം കേരള ജനത വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  കേരള കോണ്‍ഗ്രസ് എം. മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ശ്രീ. മാത്യു ഈഴേപറമ്പില്‍ അധ്യക്ഷനായിരുന്നു.  ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. തോമസ്, നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രഭു ചാണാശ്ശേരി, ഷൈജോ മാത്യു കുഴികണ്ടത്തില്‍, വിനു കൂട്ടുങ്ങല്‍, ക്ലാര ജോണി, ലൂസി മാത്യു, റോയ് കപ്പിലുമാംതടത്തില്‍, ജോ കുരിയന്‍, ജോസ് വടകരക്കാലാ, സാബു ഹസ്സന്‍, ജോസഫ് കെ.സി., തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിലെ ലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകരെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കുന്നതിന് ഇന്ത്യയിലേക്കുള്ള റബ്ബറിന്റെ ഇറക്കുമതി അവസാനിപ്പിക്കണമെന്നും കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മന്റുകള്‍ മുന്‍കൈയെടുക്കണമെന്നും കേന്ദ്ര വിലസ്ഥിരത ഫണ്ടില്‍ നിന്നും റബ്ബര്‍ സംഭരണത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേരള കോണ്‍ഗ്രസ് എം. മറ്റത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍ ബേബി മാത്യു കാവുങ്കല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി ചെയര്‍മാന്‍ ബഹു. ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന അഴിമതി ആരോപണം കേരള ജനത വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  കേരള കോണ്‍ഗ്രസ് എം. മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ശ്രീ. മാത്യു ഈഴേപറമ്പില്‍ അധ്യക്ഷനായിരുന്നു.  ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. തോമസ്, നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രഭു ചാണാശ്ശേരി, ഷൈജോ മാത്യു കുഴികണ്ടത്തില്‍, വിനു കൂട്ടുങ്ങല്‍, ക്ലാര ജോണി, ലൂസി മാത്യു, റോയ് കപ്പിലുമാംതടത്തില്‍, ജോ കുരിയന്‍, ജോസ് വടകരക്കാലാ, സാബു ഹസ്സന്‍, ജോസഫ് കെ.സി., തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!