കൊടകര : മററത്തൂര്‍ നിത്യസഹായമാതാ പള്ളിയില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ ആദ്യതിരുന്നാളും വിശുദ്ധ സെബസ്ത്യനോസിന്റെ അമ്പുതിരുന്നാളും 9, 10, 11 തീയതികളില്‍ നടക്കും.9 ന് വൈകീട്ട് 5.30 ന് തിരുന്നാളിന് കൊടിയേറ്റം, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.ഫാ.ജോണ്‍ തെക്കേത്തല കാര്‍മികത്വം വഹിക്കും.
10 ന് രാവിലെ 6.30 ന് ഇരിങ്ങാലക്കുട മെത്രാന് പോളി കണ്ണൂക്കാടന്‍ സ്വീകരണം, തുടര്‍ന്ന് എവുപ്രാസ്യമ്മയുടെ തിരുസ്വരൂപവും രൂപക്കൂടും ആശീര്‍വാദം, തിരുശേഷിപ്പ് പ്രതിഷ്ഠ, ദിവ്യബലി എന്നിവയുണ്ടാകും.പിതാവ് പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.രാവിലെ 9 ന് ആരംഭിക്കുന്ന അമ്പ് വൈകീട്ട് 7 ന് പള്ളിയില്‍ സമാപിക്കും.
11 ന് രാവിലെ 6.30 ന് കുര്‍ബാന, 10.03 ന് തിരുന്നാള്‍ കുര്‍ബാന എന്നിവയുണ്ടാകും.ഫാ.ജോയ്സണ്‍ പുന്നശ്ശേരി കാര്‍മികത്വം വഹിക്കും.വൈകീട്ട് 4.30 ന് ആരംഭിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം 7 ന് പള്ളിയില്‍ സമാപിക്കും.പത്രസമ്മേളനത്തില്‍ ഫാ.ജോണ്‍ തെക്കേത്തല, റാഫേല്‍ തെക്കിനിയത്ത്, ജോഷി നെടുമ്പാക്കാരന്‍, വര്‍ഗീസ് തെക്കിനിയത്ത് എന്നിവര്‍ പങ്കെടുത്തു.