Breaking News

കോടാലിയില്‍ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു.

KV V ES  Kodalyകോടാലി: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കോടാലി സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളോടുകൂടിയ വ്യാപാരഭവന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് നിര്‍വ്വഹിച്ചു.  വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളായ എന്‍.ആര്‍.വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍ മഞ്ഞളി, ജോയ് മൂത്തേടന്‍, വി.വിഷ്ണുദാസ്, വീറ്റോ വര്‍ഗ്ഗീസ്, അനിത സി.സി. തുടങ്ങിയവര്‍ സംബന്ധിച്ചു.

നിര്‍ദ്ധനരായവര്‍ക്കുള്ള കാരുണ്യസഹായ വിതരണം, കെട്ടിടനിര്‍മ്മാണത്തില്‍ സഹകരിച്ച നിര്‍മ്മാണ വിദഗ്ദ്ധര്‍ക്കുള്ള മെമന്റോ സമര്‍പ്പണം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.പൗലോസ് കളമ്പാടന്‍, കെ.വി.ജോര്‍ജ്ജ്, പി.ജി.രഞ്ജിമോന്‍, പി.കെ.കൃഷ്ണന്‍കുട്ടി, സി.കെ.പ്രഭാകരന്‍, എ.കെ.പുഷ്പാകരന്‍, ബെന്നി തൊണ്ടുങ്ങല്‍, ഉമ്മുകുല്‍സു അസീസ്, സാബു പോക്കാക്കില്ലത്ത്, ബിനി ഉമേഷ്, സുരേഷ് പി.അരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!