Breaking News

അഖിലഭാരത അയ്യപ്പസേവാസംഘം ശബരിമല ശുചീകരണം നടത്തി

KDA-Akhila-Bharatha-Ayyappa-Seva-sangamകൊടകര : അഖിലഭാരത അയ്യപ്പസേവാസംഘം ശബരിമല സന്നിധാനം, പാണ്ടിതാവളം ഗസ്റ്റ്ഹൗസ്, മാളികപുറം വിരി പന്തല്‍ എന്നീ സ്ഥലങ്ങള്‍ ക്ഷേത്രനട അടച്ച് കഴിഞ്ഞശേഷം മുന്‍കൊല്ലങ്ങളെപോലെ തന്നെ ഈ വര്‍ഷവും തൃശൂര്‍ ജില്ലയിലെ വളണ്ടിയേഴ്‌സ് ശുചീകരിച്ചു.

കൊടകര, ഇരിങ്ങാലക്കുട, മുരിയാട്, ആനന്ദപുരം, കീഴ്ത്താണി, മോനടി, മറ്റത്തൂര്‍, മടത്തുംപടി, ആലമററം, ആക്കപറമ്പ്, ഇളംതുരുത്തി, എരവിമംഗലം എന്നീ ശാഖകള്‍ പുതിയ സാമഗ്രികള്‍ കൊണ്ടുപോയിയാണ് ശുചീകരണപ്രവര്‍ത്തനം നടത്തിയത്. പതിനെട്ടാംപടിക്ക് താഴെ വച്ച് നട അടച്ചശേഷം ഉള്ള ചടങ്ങ് കഴിഞ്ഞ് പന്തളം രാജാവു പോയശേഷം ശുചീകരണപ്രവര്‍ത്തനം ആരംഭിച്ചു. 750 വളണ്ടിയര്‍മാര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് ഇ. കൃഷ്ണന്‍നായര്‍, അഖിലേന്ത്യ സെക്രട്ടറി വേലായുധന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!