Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവുത്സവം

mahamunimangalam templeനെല്ലായി: മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുല്‍സവം ഫെബ്രുവരി 1 മുതല്‍ 7 വരെ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 1ന് രാവിലെ 8.30മു കലവറ നിറക്കല്‍ വൈകീട്ട് ശുദ്ധികലശം, 2ന് വൈകീട്ട് 7.30ന് കൊടിയേറ്റം തുടര്‍ന്ന് നന്തിക്കര ചിദംബരം നൃത്തവിധ്യാലയത്തിലെ പ്രീമ പ്രദീപ്‌ നയിക്കുന്ന നൃത്തസന്ധ്യ, 3ന് രാവിലെ ഉത്സവബലി, വൈകെട്ടു 7ന് കലാമണ്ഡലം മോഹനകൃഷ്ണനും സംഘവുമവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍.
4ന് വൈകീട്ട് 6 മുതല്‍ ആലപ്പുഴ പാര്‍വതി കളിയോഗം അവതരിപ്പിക്കുന്ന ദുര്യോധന വധം പരിപാഹി മുതലുള്ള കഥകളി, 5ന് വൈകീട്ട് 7ന് തൃക്കൂര്‍ ശ്രീഹരിയുടെ തായമ്പക. പള്ളിവേട്ട ദിനമായ 6ന് രാവിലെ പ്രത്യേക എഴുന്നള്ളിപ്പ് പഞ്ചാരി മേളം, വൈകീട്ട് 6ന് ദീപക്കാഴ്ച തുടര്‍ന്ന് ക്ഷേത്രം വനിതാ സമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ശ്രീമതി പാറുക്കുട്ടി ടീച്ചറുടെ ഭക്തി പ്രഭാഷണം. രാത്രി 8.30ന് പള്ളിവേട്ടക്കെഴുന്നള്ളിപ്പ് തുടര്‍ന്ന് ഗംഭീര പഞ്ചവാദ്യവും പാണ്ടിമേളവും.  സമാപന ദിവസമായ ഫെബ്രുവരി 7ന് രാവിലെ 9ന് മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട്‌ തുടര്‍ന്ന് കൊടിക്ക ല്‍ പറ, കൊടിയിറക്കം, ആറാട്ടുബലി, പ്രസാദ ഊട്ടു എന്നിവ നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!