Breaking News

നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ഏകാദശിവിളക്ക് ഭക്തിസാന്ദ്രം

nellayi Thayambaka
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന കുട്ടി മാരാര്‍,മട്ടന്നൂര്‍ ശ്രീകാന്ത് മട്ടന്നൂര്‍ ശ്രീരാജ് എന്നിവര് ചേര്‍ന്നൊരുക്കുന്ന ട്രിപ്പിള്‍ തായമ്പക

കൊടകര: നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച ഏകാദശി വിളക്ക് ഭക്തിസാന്ദ്രമായി. രാവിലെ ഉത്സവബലിദര്‍ശനം നടന്നു. വൈകീട്ട് മട്ടന്നൂര്‍ശങ്കരന്‍കുട്ടിമാരാരും മക്കളായ ശ്രീരാജ്, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തൃത്തായമ്പക ആസ്വാദകര്‍ക്ക് അനുഭൂതിയായി.

തുടര്‍ന്ന് നടന്ന ഏകാദശിവിളക്കിന് ചോറ്റാനിക്കരക വിജയന്‍മാരാരുടെ നേതൃത്ത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവുമുണ്ടായി. ശിവരാത്രി ദിവസ രാവിലെ നടക്കുന്ന പഞ്ചാരിമേളത്തിന് പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!