Breaking News

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും വാര്‍ഷികവും ആഘോഷിച്ചു

KDA Janatha LP School Panthallur Varshikam Uthghadanamകൊടകര : പുതുക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളെ ഹൈടെക് വിദ്യാലയങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍ നിന്നും ലഭ്യമായ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍, പ്രിന്റര്‍ എന്നിവ ഉപയോഗപ്പെടുത്തി പന്തല്ലൂര്‍ ജനത എല്‍.പി. & യു.പി. സ്‌കൂളില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പും  എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

എല്ലാ കുട്ടികളും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരായി മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഏറെ വര്‍ഷങ്ങളായി കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ സ്‌നേഹാദരണീയനായ ഹെഡ്മിസ്ട്രസ്സ് എ.എന്‍. ജാസ്മിന്‍ ടീച്ചര്‍ക്ക് ഔദ്യോഗിക യാത്രയയപ്പും നല്‍കി. വാര്‍ഡ് മെമ്പര്‍ എ.കെ. പ്രഭാകരന്‍, പി.ടി.എ. പ്രസിഡന്റ് എം.എല്‍. സുരേഷ്, എം.പി.ടി.എ. പ്രസിഡന്റ് സന്ധ്യ അനിലന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!