Breaking News

വിനോദയാത്രികര്‍ക്ക് കുഞ്ഞാലിപ്പാറയില്‍ സ്വീകരണം

tourism 2കൊടകര: പുതുക്കാട് ടൂറിസം  പാക്കേജിന്റെ  ഭാഗമായി   മറ്റത്തൂര്‍ പഞ്ചായത്തില്‍ എത്തിയ  ആദ്യ യാത്രാ സംഘത്തിനു  മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക  വേദിയും, ശ്രീ പരസ്പര സഹായ സംഘവും ചേര്‍ന്ന്  കുഞ്ഞാലിപ്പാറയില്‍ സ്വീകരണം നല്‍കി. ജോയ് കാവുങ്ങല്‍ , രാജേഷ് വി .എ ,രവി ചെമ്പകശ്ശേരി  , പ്രശാന്ത് .കെ .  പി ,സുഭാഷ് മൂന്നുമുറി , ജിമ്മി ചക്കാലക്കല്‍, ശശി മഠത്തി  എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണം.

കുഞ്ഞാലിപ്പാറയുടെ പാരിസ്ഥിതി പ്രാധാന്യവും , ടൂറിസം സാധ്യതയും മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക  വേദി ശ്രീ പരസ്പര സഹായ  സംഘം പ്രവര്‍ത്തകര്‍  യാത്രാസംഘത്തിന് വിവരിച്ചു കൊടുത്തു. യാത്രക്കാര്‍ക്ക് തണ്ണിമത്തനും ശീതളപാനീയവും നല്‍കി . പ്രകാശന്‍ ഇഞ്ചക്കുണ്ടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടന്‍പാട്ടുകളും കവിതകളും യാത്രക്കാര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!