കൊടകര : മോനടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച അലങ്കാരഗോപുരത്തിന്റെ സമര്‍പ്പണം ഇന്ന് രാവിലെ നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് വിഷ്ണുനമ്പൂതിരി, മേല്‍ശാന്തി മടുമണ്ണില്ലത്ത് കൃഷ്ണപ്രസാദ് ശര്‍മ എന്നിവരുടെ കാര്‍മകത്വത്തില്‍ സമര്‍പ്പണ ചടങ്ങുകള്‍ നടന്നു.
ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം. രാവിലെയും വൈകീട്ടും എഴുന്നള്ളിപ്പ്, കാവടിയാട്ടം, പുളിന്തറ, വടക്കുംമുറി-കിഴക്ക് എന്നിവടങ്ങളില്‍നിന്നും പൂരം വരവ് എന്നിവയുണ്ടാകും. മേളത്തിന് പുളിന്തറസെറ്റിന് ചൊവ്വല്ലൂര്‍ സുനില്‍, കലാമണ്ഡലം രതീഷ് എന്നിവരും വടക്കുംമുറികിഴക്ക് സെററിന് ചൊവ്വല്ലൂര്‍ മോഹനന്വാരിയരും നേതൃത്വം നല്‍കും. വൈകീട്ട് 2 ന് നടക്കുന്ന എഴുന്നള്ളിപ്പിന് പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്മാരാരും 4.30 ന് നടക്കുന്ന പാണ്ടിമേളത്തിന് പെരുവനം കുട്ടന്മാരാരും നേതൃത്വം നല്‍കും.