Breaking News

കൊടകര ഫൊറോനയില്‍ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു.

KDA Kodakara Church Samvadhamകൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. മദ്യപാനത്തിന്റെ സാമൂഹിക, ആരോഗ്യ, ആദ്ധ്യാത്മിക വിപത്തുക്കളെക്കുറിച്ച് രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് കെ.എഫ്. ബാബു, ഡോക്ടര്‍ വി.ജെ. പോള്‍, ഫൊറോന മദ്യവിരുദ്ധ സമിതി കണ്‍വീനര്‍ ഫാ. തോമസ് കണ്ണമ്പിള്ളി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ മോഡറേറ്ററായിരുന്നു. അസി. വികാരി ഫാ. റോബി താളിപറമ്പില്‍, ഫൊറോന മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അന്തോണികുട്ടി, ഇടവക യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്ജ് കാട്ടുമാത്ത്, നടത്തു കൈക്കാരന്‍ ജോസ് കോച്ചേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!