Breaking News

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തിങ്കളാഴ്ച മുതല്‍

കൊടകര :എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. ദിവസവും ഉച്ചക്കുശേഷം 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഇല്ല. 23ന് പരീക്ഷ അവസാനിക്കും. മൂല്യനിര്‍ണയക്യാമ്പ് 31ന് ആരംഭിക്കും. നേരത്തേ 28നായിരുന്നു നിശ്ചയിച്ചിരുന്നത്. 54 എണ്ണത്തില്‍നിന്ന് മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 16ന് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കും. മേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണ്‍ ആദ്യവാരം പ്ളസ് വണ്‍ പ്രവേശം നടക്കും.

പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികള്‍ക്കും നമ്മുടെ കൊടകര ഡോട്ട്  കോമിന്റെ  വിജയാശംസകള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!