Breaking News

നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ – പുനലൂര്‍ പാസ്സഞ്ചര്‍ തീവണ്ടിക്കു സ്റ്റോപ്പ് അനുവധിക്കുക

Nellay Railway Stationനെല്ലായി:വളരെയധികം യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് രോഗികള്‍ക്കും അവരുടെ കൂടെ പോകുന്നവര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാർത്ഥികൾക്കും മറ്റു തൊഴില്‍ തേടി പോകുന്നവര്‍ക്കും രാവിലെ അങ്കമാലിക്കും കോട്ടയതിനുമിടയിലുള്ള വിവിധ സ്ഥലങ്ങളിലേക്ക് ചെലവുകുറഞ്ഞതും വളരെ സൌകര്യപ്രധവുമായ വണ്ടിയാണ് രാവിലെ 06.50നു നെല്ലയിലൂടെ കടന്നു പോകുന്ന 56365 നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടി..

ഈ തീവണ്ടിക് നെല്ലയില്‍ ഒരു സ്‌ടോപ്പനുവധിക്കനമെന്നുള്ള ആവശ്യം  ബഹുമാനപ്പെട്ട തൃശൂര്‍ എം പി ശ്രീ സി എന്‍ ജയദേവന്‍ അവര്‍കളുടെ മുന്‍പാകെ വിവിധ സന്ദര്‍ഭങ്ങളില്‍ നിവേദനങ്ങളായി സമര്‍പ്പിച്ചിട്ടുണ്ട്. ലോകസഭ സമ്മേളനം നടക്കുന്ന ഈ വേളയില്‍ ഡല്‍ഹിയിലെ റെയില്‍വേ ഉധ്യോഗസ്തന്മാരുമായി ബന്ധപ്പെട്ടു ഈ ആവശ്യം നേടിയെടുക്കുന്നതിനായി ബഹുമാനപ്പെട്ട തൃശൂര്‍ എം പി ശ്രീ സി എന്‍ ജയദേവന്‍ ശ്രമിക്കുകയും അതനുസരിച്ചു ഗുരുവായൂര്‍ – പുനലൂര്‍ തീവണ്ടിക്കു കൂടി നെല്ലയില്‍ സ്റ്റോപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പറപ്പൂക്കരമുരിയാട് പഞ്ചായത്തുകളിലെയും സമീപ പ്രദേശത്തെയും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!