Breaking News

വീടുകയറി ആക്രമണം: കൊടകരക്കാരായ നാലു പേരടക്കം ആറുപേര്‍ അറസ്റ്റില്‍

വീട്കയറി ആക്രമിച്ച സംഭവത്തില്‍ പിടിയിലായ സൂരജ് വി. കുമാര്‍, ഉണ്ണികൃഷ്ണന്‍, എഡ്വിന്‍, ഷാരോണ്‍, ജിജോ, യദുപ്രകാശ് എന്നിവര്‍
വീട്കയറി ആക്രമിച്ച സംഭവത്തില്‍ പിടിയിലായ സൂരജ് വി. കുമാര്‍, ഉണ്ണികൃഷ്ണന്‍, എഡ്വിന്‍, ഷാരോണ്‍, ജിജോ, യദുപ്രകാശ് എന്നിവര്‍

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരില്‍ വീടുകയറി ആക്രമണം നടത്തിയ സംഘത്തിലെ ആറുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ പന്തല്ലൂര്‍ ഹരിതനഗര്‍ സ്വദേശി മാടാനി വീട്ടില്‍ ജിജോ (24), കൊടകര കാരയില്‍ വീട്ടില്‍ യദുപ്രകാശ്(19), നായരങ്ങാടി എലിഞ്ഞിപ്ര കാര്യാടന്‍ വീടില്‍ ഷാരോണ്‍ (21), കൊടകര കാവില്‍പ്പാടം മാളിയേക്കല്‍ വീട്ടില്‍ എഡ്വിന്‍ (20), കൊടകര കാവില്‍ ഐശ്വര്യ ഹൗസില്‍ സൂരജ് വി. കുമാര്‍(20), കൊടകര കാവില്‍ വടക്കൂടന്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (20) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ. എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. രൂപക് എന്നയാള്‍ ഒളിവിലാണ്.

സൂരജ്, ഉണ്ണിക്കൃഷ്ണന്‍, എഡ്വിന്‍, ഷാരോണ്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് നെല്ലായി സ്വദേശിയായ രൂപക് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി അത് നിരസിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രൂപേഷ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. സംഭവം പെണ്‍കുട്ടി വീട്ടിലറിയിച്ചതിനെത്തുടര്‍ന്ന് സഹോദരന്‍ രൂപേഷിന്റെ വീട്ടിലെത്തി.

ഇതിലുള്ള വിരോധത്തില്‍ രൂപക് ജിജോയുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചു. സംഘട്ടനത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരനെ ലക്ഷ്യമാക്കി ജിജോ വെട്ടിയെങ്കിലും പരിക്കേറ്റത് സംഘാംഗമായ യദുവിനായിരുന്നു. അതോടെ ഗുണ്ടാസംഘം ആക്രമണം അവസാനിപ്പിച്ച് മടങ്ങി. കഴിഞ്ഞ ദിവസം കരുവന്നൂരില്‍നിന്ന് പിടിയിലായ ജിജോയെ പോലീസ്സംഘം ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!