Breaking News

വൈലൂര്‍ ബാലഗോകുലം കലാകാരന്മാരെ വിഷുകൈനീട്ടം നല്‍കി ആദരിച്ചു.

Balagokulamകൊടകര : നരനാരായണ ബാലഗോകുലം വൈലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ കലാകാരനമാരായ വൈലൂര്‍ സുകുമാരന്‍ മാരാര്‍ (ചെണ്ട) വിനോദ് നെല്ലായി (ഓണക്കളി) എന്നിവരേയും മരണാനന്തരം ശരീരം അമൃത മെഡിക്കല്‍ കോളേജിലേക്ക് ദാനം ചെയ്ത സി. രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ പി.വി., ലളിത കെ.എസ്., പൗലോസ് തച്ചുപറമ്പില്‍ എന്നിവരെ വിഷുകൈനീട്ടം നല്‍കി ആദരിച്ചു.

ബ്രഹ്മശ്രീ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ എന്‍.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചാത്ത് അംഗം വിജിനി മനോജ്, എം.ഡി. ജയന്‍ (എ.ഐ.എം.എസ്., കൊച്ചി) രാമദാസ് വൈലൂര്‍, ജിനേഷ് മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!