Breaking News

14 ജില്ലകളിലും പട്ടയമേള നടത്തും: മന്ത്രി അടൂര്‍ പ്രകാശ്

കൊടകരയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണോല്ഘാടനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നു.
കൊടകരയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണോല്ഘാടനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നു.

കൊടകര:സംസ്ഥാനത്ത് 14 ജില്ലകളിലും പട്ടയമേളകള്‍ നടത്തുമെന്നും നികുതികള്‍ ബാങ്കുകളിലൂടെ അടയ്ക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും റവന്യൂ വകുപ്പുമന്ത്രി അടൂര്‍ പ്രകാശ്. 2 കോടി രൂപ ഉപയോഗിച്ച് കൊടകരയില്‍ നിര്‍മിക്കുന്ന മിനിസിവില്‍സ്റ്റേഷന്റെ ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇന്ന് റവന്യൂവകുപ്പിലെ പരാതികള്‍ ഏറെയും പോക്കുവരവുമായി ബന്ധപ്പെട്ടാണ്.പോക്കുവരവിന്റെ സര്‍ട്ടിഫിക്കറ്റുനല്‍കുന്നതില്‍ സ്വാധീനങ്ങള്‍ക്ക് ഇടം നല്‍കില്ല. ഇ.ഡിസ്ട്രിക് പദ്ധതിയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.1 കോടി 29 ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞദിവസം വരെ നല്‍കിക്കഴിഞ്ഞു.

ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി.ഇന്നസെന്റ് മുഖ്യാതിഥിയായി. ജില്ലാകളക്ടര്‍ എം.എസ്.ജയ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി, എ.ഡി.എം പി.വി.മോണ്‍സി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ്, ഡി.സി.ബാബുക്കുട്ടി, ജില്ലാപഞ്ചായത്തംഗം അജിതരാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!