Breaking News

വെല്ലപ്പാടി പൂതികുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

KDA Vellapady Poothikulangara Temple 2കൊടകര : വെല്ലപ്പാടി പൂതികുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 3 മുതല്‍ 10 വരെ ആഘോഷിക്കുന്നു. മെയ് 3 ന് കലവറ നിറയ്ക്കല്‍, ഭാഗവതമാഹാത്മ്യം, വിഷ്ണുസഹസ്രനാമവും സമൂഹപ്രാര്‍ത്ഥന, 4 ന് സൂതശൗനകസംവാദം, വ്യാസനാരദസംവാദം, കുന്തീസ്തുതി, ഭീഷ്മസ്തുതി, 5 ന് കപിലാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, 6 ന് ജഡഭരതകഥ, ഭൂഗണിതം, നരകവര്‍ണ്ണന, അജാമിളമോക്ഷം, പ്രഹ്‌ളാദചരിതം, വിദ്യാഗോപാലമന്ത്രാര്‍ച്ചന,

7 ന് വര്‍ണ്ണാശ്രമധര്‍മ്മം, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മ്മാവതാരം, മത്സ്യാവതാരം, ധന്വന്തരിഅവതാരം, വാമനാവതാരം, 8 ന് കാളിയമര്‍ദ്ധനം, ബാലലീല, വിപ്രപത്‌നിമോക്ഷം, ബ്രഹ്മസ്തുതി, ഗോവര്‍ദ്ധനോദ്ധാരണം, കംസവധം, രാസലീല, രുഗ്മണീസ്വയംവരം, സര്‍വ്വൈശ്വര്യപൂജ, 9 ന് നരകാസുരവധം, സ്യമന്തകോപാഖ്യാനം, രാജസൂയം, കുചേലോപാഖ്യാനം, സന്താനഗോപാലം, ഭഗവത്ധര്‍മ്മകഥനം, ഉദ്ധവോപദേശം, കഥാശ്രവണഫലം എന്നീ വായനകള്‍ നടന്നു. സമാപനദിവസമായ മെയ് 10 ന് ഉഡവന്റെ ബദരീയാത്ര, സ്വര്‍ഗ്ഗാരോഹണം, കര്‍ക്കി അവതാരം, മാര്‍ക്കണ്‌ഡേയചരിത്രം, ദ്വാദശസ്‌കന്ധസാരം, ഭാഗവതസംഗ്രഹം, യജ്ഞസമര്‍പ്പണം എന്നീ വായനകള്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!