Breaking News

പ്രവേശനോത്സവം നടത്തി

KDA Don Bosci School Pravesanolsavamകൊടകര : കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂള്‍ ലെ 2015-16 അധ്യായനവര്‍ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. വാര്‍ഡ് മെമ്പര്‍ വിനയന്‍ തോട്ടാപ്പിള്ളി പ്രവേശനോത്സവ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, ലത ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രവേശനോത്സവഗാനങ്ങളും, കലാപരിപാടികളും ചടങ്ങിന് മിഴിവേകി.

pRAVESHANOLSAVAMമറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പ്രവേശനോത്സവം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.കെ.രാജന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് എം.മഞ്ജുള , ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌മോന്‍ താക്കോല്‍ക്കാരന്‍ , പ്രവീണ്‍ എം.കുമാര്‍, കെ.വി.വിന്‍സി, വിപിന്‍ദാസ് എം , രാജ് കുമാര്‍ രഘുനാഥ്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാദ്യോഘോഷങ്ങളോടെയാണ് വിദ്യാലയം പുതിയ കുട്ടികളെ എതിരേറ്റത്.

നെല്ലായി : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത അപ്പര്‍ പ്രൈമറി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി. രഘുനാഥന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എസ്. മോഹന്‍ദാസ്, സുരേഷ് മറ്റത്തൂര്‍, കെ.പി. അനില, ലത രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രവേസനോത്സവം കൊടകര ഗവ എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉത്ഘാടനം ചെയ്തു .സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ കെ വി അമ്പിളി അക്ഷര ദീപം തെളിയിച്ചു . കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡണ്ട് എ സി വേലായുധന്‍ സമ്മാന കിറ്റുകള്‍ വിതരണം ചെയ്തു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ ബി സത്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ ടി നമിത കെ എസ് സന്തോഷ് ടി എ മോളി ഗീത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ഹെഡ്മാസ്റ്റര്‍ പി എസ് സുരേന്ദ്രന്‍ സ്വാഗതവും ടി പി ത്രേസ്യ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!