Breaking News

കെ. കരുണാകരന്‍ സ്മാരകശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്തു

കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.
കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നൂറാമത് ശതാബ്ദിയോടനുബന്ധിച്ച് പണിത കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. ശതാബ്ദിയോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ വിഭാഗത്തില്‍പ്പെട്ട 100 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിന് 2 ലക്ഷം രൂപ സഹായം നല്‍കുന്നതിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുള്‍സലാം, റീന ഫ്രാന്‍സീസ്, എ.കെ. പ്രഭാകരന്‍, ഷാജു മോനാട്ട്, നന്ദിനി രമേശന്‍, ജാനകി ശബരീദാസന്‍, രജത്ത് നാരായണന്‍, ഐ.സി. സുബ്രഹ്മണ്യന്‍, ജെസ്സി ജോയ്, ശശികല നാരായണന്‍, പി.വി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!