Breaking News

കൊടകര കേബിള്‍ വിഷന്റെ ആഭിമുഖ്യത്തില്‍ അനുമോദനോത്സവം സംഘടിപ്പിച്ചു.

kcvകൊടകര : കൊടകര കേബിള്‍ വിഷന്റെ ആഭിമുഖ്യത്തില്‍ അനുമോദനോത്സവം സംഘടിപ്പിച്ചു. കൊടകര എസ്.എന്‍.ജി.ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി.വി.ഡയറക്ടര്‍ കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങളേയും ഫുള്‍ എ പ്ലസ് നേടിയവരേയും ചടങ്ങില്‍ അനുമോദിച്ചു.

ദേശീയ അധ്യാപക അവാര്‍ഡു നേടിയ എ.വൈ.മോഹന്‍ദാസ്, സംസ്ഥാന അധ്യാപക അവാര്‍ഡുനേടിയ ഡി.വി.സുദര്‍ശനന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കെ.സി.വി.ഡയറക്ടര്‍ ജെയിംസ് പന്തല്ലൂക്കാരന്‍ നിര്‍വഹിച്ചു. കെ.സി.വി.ഡയറക്ടര്‍മാരായ മധു കാവേരി, ഷൈന്‍ മുണ്ടക്കല്‍, കൊടകര പ്രസ്‌ഫോറം പ്രസിഡന്റ് പി.കെ.മധു, ബാലസാഹിത്യകാരന്‍ ശ്രീധരന്‍ കളരിക്കല്‍, കെ.സി.വി.മാനേജിംഗ് ഡയറക്ടര്‍ ടി.ജി.അജോ , സി.കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!