Breaking News

ഒറ്റ പ്രസവത്തില്‍ പിറന്ന നാലുകുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചെത്തിയത് കൗതുകക്കാഴ്ചയായി.

4 kids schoolകൊടകര :ഒറ്റ പ്രസവത്തില്‍ പിറന്ന നാലുകുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചെത്തിയത് കൗതുകക്കാഴ്ചയായി.  കൊടകര ആളൂര്‍ ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളിലാണ് അധ്യയന വര്‍ഷാരംഭത്തില്‍ നാല്‍വര്‍ സംഘമെത്തിയത്.

ആളൂര്‍ വല്ലക്കുന്ന് പൊറ്റക്കല്‍ വിനോദ്-അമ്പിളി ദമ്പതികളുടെ മക്കളായ അഭിറാം, അഭിനവ്, അപര്‍ണ, അമൃത എന്നീ കുരുന്നുകളാണ് സ്‌കൂളിലെ എല്‍.കെ.ജി. ക്ലാസിലെത്തിയത്. കഴിഞ്ഞ വര്‍ഷം വല്ലക്കുന്നിലെ അംഗന്‍വാടിയില്‍ പോയിരുന്നതിനാല്‍ നാലുപേരും ആഹ്ലാദത്തോടെയാണ് സ്‌കൂളിലേക്ക് കടന്നുവന്നത്. മാതാപിതാക്കളുടെ കയ്യില്‍ തൂങ്ങി സ്‌കൂളിലേക്കു കടന്നു വന്ന കരുന്നുകള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും കൗതുകമായി.
റിപ്പോര്‍ട്ട് : ലോനപ്പന്‍ കടമ്പോട് 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!