Breaking News

കാവനാട് അയ്യങ്കാവ് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവം ആഘോഷിച്ചു

അയ്യങ്കാവ് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ആചാര്യവത്ക്കരണം എന്ന ചടങ്ങ്
അയ്യങ്കാവ് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ആചാര്യവത്ക്കരണം എന്ന ചടങ്ങ്

കൊടകര : കാവനാട് അയ്യങ്കാവ് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവം ദക്ഷിണാമൂര്‍ത്തി ശിവക്ഷേത്രം തന്ത്രി തപോവനം അശ്വനിദേവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിച്ചു.

ആചാര്യവല്‍ക്കരണം, ക്രിയാപ്രാരംഭം ഗണപതിഹോമം, അഘോരം, യമരാജം, നേത്രോന്മീലനം, ജലോദ്ധാരം, നിദ്രകലശപൂജ, പ്രേതവേര്‍പ്പാട്, മൃത്യുഞ്ജയഹോമം, ഭഗവത്‌സേവ, പ്രാസാദശുദ്ധ്യാതിക്രിയകള്‍, താഴികകുടം പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, പൊങ്കാല അമൃതഭോജനം, മേളം, കാളക്കളി തുടങ്ങിയ പരിപാടികളും മഹോത്സവത്തോടനുബന്ധിച്ച് നടന്നു. യജ്ഞാചാര്യനായി ക്ഷേത്രം തന്ത്രി തപോവനം അശ്വനിദേവിനേയും, യജ്ഞ യജമാനനായി ക്ഷേത്രം രക്ഷാധികാരി മനോജ് കുമാറിനേയും തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!