കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാലില്‍ ബി.ജെ.പി. ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാന്‍മന്ത്രി ജന്‍ ധന് യോജന പ്രകാരം ഗ്രാമീണരെ ബാങ്ക് അക്കൗണ്ട് എടുപ്പിക്കാനുദ്ദേശിച്ച് നടത്തിയ ക്യാമ്പില്‍ മുന്നൂറോളം പേര് എക്കൗണ്ട് തുറന്നു.
സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കോടാലി ശാഖയാണ് പരിപാടിയില്‍ സഹകരിച്ചത്.അക്കൌണ്ട് എടുത്ത പതിനെട്ടിനും അമ്പതിനും ഇടക്ക് പ്രായമുള്ളവരെ പ്രധാന് മന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം 12 രൂപ പ്രതിവര്‍ഷ പ്രീമിയമടച്ച് 2 ലക്ഷം രൂപ മരണാനന്തര സഹായം ലഭിക്കുന്ന പോളിസിയിലും ഉള്‍പ്പെടുത്തി.