Breaking News

അനുമോദനചടങ്ങും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാക്കലും സംഘടിപ്പിച്ചു

awardകൊടകര : ബി.ജെ.പി. മനക്കുളങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണവിതരണവും നടത്തി. പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു.

ഈ യോഗത്തില്‍ ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് മുണ്ടയ്ക്കല്‍ ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. കേന്ദ്രകമ്മിറ്റി അംഗം പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ്പ്രസിഡന്റ് കെ.സി. ശ്രീജിത്ത്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിബിന്‍ വട്ടേക്കാട്, യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ചൗധരി കെ.പി., കര്‍ഷക മോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ സുരേന്ദ്രന്‍ കാടുവെട്ടി, രാജന്‍ കാടുവെട്ടി, സുജിത്ത് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!