Breaking News

പുസ്തകപ്പൂത്താലമൊരുക്കി കോടാലി ഗവ. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ വായനവാരമാരംഭിച്ചു.

poothalamകോടാലി : കോടാലി ഗവ. എല്‍.പി.സ്‌കൂളിലെ വായനാദിനം വേറിട്ടൊരനുഭവം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി. സ്‌കൂളിലെ അഞ്ഞൂറോളം വരുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പുസ്തകങ്ങളും പൂക്കളും ചേര്‍ത്ത് പുസ്തകപ്പൂത്താലമൊരുക്കിയാണ് വായനവാരത്തെ എതിരേറ്റത്.

സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ രാജന്‍ നെല്ലായി വായനാനുഭവങ്ങള്‍ വിവരിച്ച് ക്ലാസ്സ് നയിച്ചു. പി.ടി.എ.പ്രസിഡന്റ് എം.എന്‍.സുധി അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ്മാത്യു സ്വാഗതവും കെ.ജെ.ധുമിനിടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. എ.കെ.പുഷ്പാകരന്‍, ഐബിമാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!