Breaking News

വായനവാരത്തിന് തുടക്കമായി ; ചര്‍ച്ചാ സദസ്സ് നടത്തി

vayanavaaramകൊടകര : വായനവാരത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എന്നെ ആകര്‍ഷിച്ച പുസ്തകം എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അമ്പിളി സോമന്‍ അദ്ധ്യക്ഷയായി. കേരള കാര്‍ഷിക സര്‍വ്വകലാശാല ചീഫ് ലൈബ്രേറിയന്‍ എ.ടി. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. കൊടകര ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍ നേതൃത്വം നല്‍കി. ചര്‍ച്ചാ സദസ്സില്‍ നിരവധി പേര്‍ തങ്ങളെ ആകര്‍ഷിച്ച പുസ്തകത്തെപ്പറ്റി വിവരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!