കൊടകര : കൊടകരയില്‍ ഐ.എന്‍.ടി.യു.സി. മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. അരണാട്ടുകര ടാഗോര്‍ സെന്റര്‍ ഹാളില്‍ 31ന് നടക്കുന്ന ഐ.എന്‍.ടി.യുസി. പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായും കൊടകരയിലെ ഐ.എന്‍.ടി.യു.സി. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് കണ്‍വെന്‍ നടത്തിയത്.
ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പ്രസിഡന്റ് വി.എം. ആന്റു അദ്ധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി സോമന്‍ മുത്രത്തിക്കര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി റീജണല്‍ പ്രസിഡന്റ് ഡെന്നീസ് കെ.ആന്റണി അംഗങ്ങള്‍ക്ക് ഐഡന്റിറ്റികാര്‍ഡ് വിതരണം ചെയ്തു. കെ.കെ. നാരായണന്‍, ഷൈന്‍ മുണ്ടക്കല്‍, ജെസ്റ്റിന്‍ പൊന്‍മിനിശേരി, പ്രനിലാഗിരീശന്‍, വിനയന്‍ തോട്ടാപ്പിള്ളി, മിനിദാസന്‍, സലിംനാഥ് കെ.എസ്., ഫ്രാന്‍സീസ് സി.ജെ., ചാര്‍ളി പി.എസ്., ലോഹിദാക്ഷന്‍ പി.പി., കെ.ടി. വര്‍ഗ്ഗീസ്, കോടനി നാരായണന്‍കുട്ടി, ലത ബാബു എന്നിവര്‍ സംസാരിച്ചു.