Breaking News

പി.ടി.എ. പൊതുയോഗവും വിജയോത്സവവും നടത്തി

കൊടകര : കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലെ പി.ടി.എ. പൊതുയോഗവും വിജയോത്സവവും ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ്, എ ഗ്രേഡുകള്‍ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കൊടകര ഫൊറോന വികാരി ഫാ. തോമാസ് ആലുക്ക അനുഗ്രഹപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് ഡേവിസ് കണ്ണംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, അസി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സംഗീത, വാര്‍ഡ് മെമ്പര്‍ വിനയന്‍ തോട്ടാപ്പിള്ളി, ലത ശശികുമാര്‍, അധ്യാപിക സി.വി. മേരി, സിസ്റ്റര്‍ പ്രവീണ, കുമാരി ജോഫി സി.ജെ. എന്നിവര്‍ സംസാരിച്ചു. പി.ടി.എ. ഭാരവാഹികളായി ഡേവിസ് കണ്ണംമ്പിള്ളി ( പ്രസിഡന്റ്), ലത ശശികുമാര്‍ (എം.പി.ടി.എ. പ്രസിഡന്റ്), എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!