Breaking News

കുഞ്ഞാലിപ്പാറയില്‍ കുപ്പികളും പ്ലാസ്റ്റിക്കും കുമിയുന്നു

കൊടകര:മലയോരഗ്രാമമായ മറ്റത്തൂരിലെ വിനോദസഞ്ചാരകേന്ദ്രമായ കുഞ്ഞാലിപ്പാറയില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്‌ററിക്ക് മാലിന്യങ്ങളും കുമിയുന്നു. ജില്ലയുടെ പലഭാഗങ്ങളില്‍നിന്നും പ്രകൃതിസുന്ദരമായ കുഞ്ഞാലിപ്പാറ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഈ മാലിന്യനിക്ഷേപം ദുരിതമാകുന്നു.

വിജനമായ സ്ഥലമായതിനാല്‍ ഇവിടെയിരുന്നു മദ്യപിക്കാനായി മാത്രം വരുന്നവരാണ് കുപ്പികളും പ്ലാസ്റ്റിക്കുമൊക്കെ ഇവിടെ നിക്ഷേപിച്ചു മടങ്ങുന്നത്.കുടുംബസമേതം കുഞ്ഞാലിപ്പാറ കാണാനെത്തുന്നവര്‍ക്ക് ഇവിടത്തെ മദ്യപാനികള്‍ ശല്യമാകുകയാണ്. ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പുതുക്കാട് ടൂറിസം പാക്കേജിലുള്‍പ്പെട്ടതാണ് കുഞ്ഞാലിപ്പാറ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!