കൊടകര : കൊടകര പഞ്ചായത്തിലെ കാരൂര്‍ 17 -ാം വാര്‍ഡില്‍ എം.പി. ഇന്നസെന്റിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 805000 (എട്ട് ലക്ഷത്തിഅയ്യായിരം) രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാരൂര്‍ ഐശ്വര്യ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ അജിത രാധാകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ സി.എം. ബബീഷ്, വാര്‍ഡ് മെമ്പര്‍ വത്സല ചന്ദ്രന്‍, വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി ടി.കെ. പത്മനാഭന്‍, അംഗനവാടി ടീച്ചര്‍ സീത നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.