കൊടകര : ന്യൂഡല്‍ഹിയില്‍ വച്ച് 18 ന് നടക്കുന്ന കോമണ്‍വെല്‍ത്ത് കരാട്ടെ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി പി.എച്ച്. അല്‍ അഷീം പങ്കെടുക്കുന്നു. അലന് തിലക് ഇന്റര്‍നാഷണല്‍ കരാട്ടെ സ്കൂള്‍ വിദ്യാര്‍ത്ഥിയും, മറ്റത്തൂര്‍ ശ്രീകൃഷ്ണസ്കൂളിലെ പത്താം ക്ലാസ് വിദ്യാത്ഥിയുമാണ് അല്‍ അഷീം. കൊടകര പാലയ്ക്കപറമ്പില്‍ ഹാറൂണ്‍ അല്‍ റഷീദ് – സബീന ദമ്പതികളുടെ മകനായ അല്‍ അഷീം കേരളത്തില്‍ നിന്നുള്ള ഏക മത്സരാര്‍ത്ഥിയും കൂടിയാണ്.