Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി

KDA SNDP Kodakara Union Prathishedha Prakadanam  1കൊടകര : എസ്.എന്‍.ഡി.പി. യോഗത്തിനെതിരെയും യോഗത്തിന്റെ മൈക്രോ ഫിനാന്‍സിനെതിരെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മറ്റ് രാഷ്ട്രീയ നേതാക്കളും നടത്തുന്ന അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ കൊടകര യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.

യൂണിയന്റെ കീഴിലുള്ള ശാഖാഭാരവാഹികളും, ശാഖാംഗങ്ങളും പങ്കെടുത്ത പ്രതിഷേധയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികളായ ഇ.കെ. ബൈജു, പി.കെ. സുഗതന്‍, വി.ജി. ഗിന്‍ഷ, വിമല്‍ പി.ആര്‍., മിനി പരമേശ്വരന്‍, ശാരദ ഭാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!