Breaking News

ശൌചാലയം തുറന്നു നല്‍കുന്നില്ലെന്ന് പരാതി. ജനകീയ ഉല്‍ഘാടനം നടത്തുമെന്ന് ബി.ജെ.പി.

CommonToiletകോടാലി. സബ്ബ് രജിസ്ട്രാര്‍ ഓഫീസിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ശൌചാലയം പണി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറന്നു നല്‍കുന്നില്ലെന്ന് പരാതി.രജിസ്ട്രാര്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നപൊതുജനങ്ങള്‍ക്കും പരിസരത്തെ ആധാരമെഴുത്ത് സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സൗകര്യമില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ച് ശൌചാലയം നിര്‍മ്മിച്ചത്.

ഇത് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയാല്‍ വൃത്തിയായി പരിപാലിക്കേണ്ട ചുമതലയെച്ചൊല്ലി രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാര്‍ക്കുള്ള ആശങ്കയാണ് ഇത് തുറന്നു കൊടുക്കുന്നതിന് തടസ്സമെന്ന് നാട്ടുകാര്‍ പറയുന്നു. 6 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശൌചാലയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച് ബ്ലോക്ക് പഞ്ചായത്ത് ശൌചാലയം തുറന്നു കൊടുക്കാന്‍ ബന്ധപ്പെട്ട രജിസ്ട്രാഫീസ് ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയും താഴും താക്കോലും നല്‍കുകയും ചെയ്തിരുന്നതായി അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി പറയുന്നു.ഈ താഴുപയോഗിച്ച് കെട്ടിടം പൂട്ടിയിടുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇത് പൊതു ആവശ്യത്തിനായി തുറന്നു കൊടുക്കാന്‍ രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാര്‍ കൂട്ടാക്കിയില്ല. താക്കോല്‍ കാണാനില്ലെന്ന ബാലിശമായ ന്യായമാണ് ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പൊതുജനങ്ങള്‍ക്കായി പൊതു പണം ഉപയോഗിച്ച് നിര്‍മ്മിച്ച ശൌചാലയം എത്രയും പെട്ടെന്ന് തുറന്നു നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തപക്ഷം ഇതിന്റെ നിലവിലുള്ള താഴു് നീക്കം ചെയ്ത് ജനകീയ ഉല്‍ഘാടനത്തിനു നേതൃത്വം നല്‍കുമെന്ന് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!