Breaking News

അഖില കേരള ഫുട്‌ബോള്‍ മേളയില്‍ റെഡ് ബാക്‌സ് കോടാലി ജേതാക്കളായി

Footballകോടാലി : വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ നേതാക്കളായിരുന്ന യശ്ശഃശരീരരായ മണികണ്ഠന്‍ ശശിധരന്‍, അമ്പാടി പ്രഭാകരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കോടാലി പഞ്ചായത്ത് ഗ്രൗണ്ടില്‍ ആരംഭിച്ച മണികണ്ഠന്‍ ശശിധരന്‍ സ്മാരക വിന്നേഴ്‌സ് റോളിംഗ് ട്രോഫിക്കും, ഐ.സി.എല്‍. ക്യാഷ് അവാര്‍ഡിനും, അമ്പാടി പ്രഭാകരന്‍ റണ്ണേഴ്‌സ് അപ്പ് റോളിംഗ് ട്രോഫിക്കും, സാദത്ത് ചെറിയേടത്തുപറമ്പില്‍ ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള 1-ാമത് അഖില കേരള ഫ്‌ളഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പോത്തന്‍സ് ഇരവിമംഗലത്തെ 1 നെതിരെ 5 ഗോളുകള്‍ക്ക് റെഡ് ബാക്‌സ് കോടാലി ജേതാക്കളായി.

ആക്‌സിസ് പ്രിന്‍സിപ്പാള്‍ ലാല്‍ രാജാസിംഗ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സറായ ഐ.സി.എല്‍. ചെയര്‍മാന്‍ കെ. കെ. വില്‍സന്‍ മുഖ്യാതിഥിയായി. കോടാലി യൂണിറ്റ് പ്രസിഡന്റ് പി.ജി. രെഞ്ജിമോന്‍ അദ്ധ്യക്ഷനായി. കെ. കൃഷ്ണന്‍കുട്ടി, സാബു പോക്കാക്കില്ലത്ത്, സുരേഷ് പി.അരിക്കാട്, വി.കെ. അബ്ദുട്ടി, സാദത്ത് ചെറിയേടത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!