Breaking News

പഞ്ചായത്തിന്റേയും കൃഷിഭവന്റേയും മുന്‍പിന്‍ കര്‍ഷക ഉല്‍പ്പന്ന ഉപരോധ സമരം നടത്തി

SAMARAMമറ്റത്തൂര്‍ : ഹോര്‍ട്ടിക്രോപ്പ്, സംഘമൈത്രി, വി.എഫ്.പി.സി.കെ. എന്നീ ഏജന്‍സികള്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുക എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ ജില്ല കര്‍ഷക കൂട്ടായ്മയുടേയും, വി.എഫ്.പി.സി.കെ. യുടെ മറ്റത്തൂര്‍ സമിതികളുടേയും നേതൃത്വത്തില്‍ പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും മുന്‍പിന്‍ കര്‍ഷക ഉല്‍പ്പന്ന ഉപരോധ സമരം നടത്തി. മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.കെ. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു.

തൃശ്ശൂര്‍ ജില്ല കണ്‍സോര്‍ഷ്യ പ്രസിഡന്റ് കെ.സി. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ജില്ല കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ പി.കെ. അര്‍ജ്ജുനന്‍ ഉപരോധസമരത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. സമിതി മുന്‍ പ്രസിഡന്റ് എന്‍.വി. ജോയി, വി.എഫ്.പി.സി.കെ. മുന്‍ ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ ടി. രാമകുമാര്‍, തൃശ്ശൂര്‍ ജില്ലാകര്‍ഷക കൂട്ടായ്മ കമ്മിറ്റി മെമ്പര്‍ ടി.എം. ദിവാകരന്‍, നൂലുവള്ളി സമിതി പ്രസിഡന്റ് ഇ.എ. ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!