Breaking News

കായക്കുലകള്‍ക്ക് വിലയില്ല; കര്‍ഷകര്‍ ദുരിതത്തില്‍

മറ്റത്തൂര്‍ : വില ലഭിക്കാത്തതിനാല്‍ കായക്കുലകള്‍ വിറ്റഴിക്കാനാവാതാതതിനാല്‍ മലയോരപഞ്ചായത്തായ മററത്തൂരിലെ കര്‍ഷകര്‍ ദുരിതത്തില്‍. നേന്ത്രന്‍, പൂവന്‍ ഉള്‍പ്പെടെ വിവിധയിനം വാഴകള്‍ കൃഷിചെയ്യുന്ന ഇവിടത്തെ കര്‍ഷകര്‍ വിപണിയിലെ വിലയിടിവുമൂലം പ്രയാസപ്പെടുകയാണ്. എന്നാല്‍ നേന്ത്രനും പൂവനുമാണ് കഴിഞ്ഞ ഒരുമാസത്തിനിടെ വലിയ വിലയിടിവുണ്ടായിരിക്കുന്നത്.

രണ്ടാഴ്ചമുമ്പുവരെ പൂവന് കിലോക്ക് 22 രൂപ വിലകിട്ടിയിരുന്നത് ഇപ്പോള്‍ 12 ല്‍ എത്തിയിരിക്കയാണ്. 20 രൂപ വിലയുണ്ടായിരുന്ന നേന്ത്രക്കായക്ക് ഇപ്പോള്‍ 15 രൂപയാണ് വില. വിലയിടിവുമൂലം ദുരിതത്തിലായ കര്‍ഷകര്‍ കഴിഞ്ഞ ദിവസം നേന്ത്രനും പൂവും ഞാലിപ്പൂവനും റോബസ്‌ററുംകണ്ണനും പാളയെംകോടനുമൊക്കയായി നൂറുകണക്കിനു വാഴക്കുലകള്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തത്തോഫീസ്, കൃഷിഭവന്‍ എന്നിവിടങ്ങളിലെ ഗേററിനുമുമ്പില്‍ കൂട്ടിയിട്ടു സമരം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയിലും നൂലുവള്ളിയിലും പ്രവര്‍ത്തിക്കുന്ന സ്വാശ്രയകര്‍ഷക സമിതികളുടേയും ജില്ലാകര്‍ഷകകൂട്ടായ്മയുടേയും നേതൃത്വത്തിലായിരുന്നു കര്‍ഷകര്‍ ഓഫീസുകളുടെ ഗേററ് ഉപരോധിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!