കൊടകര. കൊരേച്ചാല്‍ കിരാത പാര്‍വ്വതി സ്വയംഭൂ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം നാളെ ആഘോഷിക്കും. ഉത്സവത്തിന് 9 സെറ്റുകളില്‍ നിന്നായി 17 ഗജവീരന്മാര് അണിനിരക്കും. തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടംമ്പേറ്റും. മേളത്തിന് കേളത്ത് സുന്ദരമാരാരും പഞ്ചവാദ്യത്തിന് തൃക്കൂര് രാജന് മാരാരുും നേതൃത്വം നല്‍കും.
തൃക്കാര്‍ത്തികയോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ആനച്ചമയപ്രദര്‍ശനവും കോടാലി ദേശത്തിന്റെ തിടമ്പേറ്റുന്ന കുട്ടന്‍കുളങ്ങര അര്ജുനന് എന്ന ആനയെ ക്ഷേത്രത്തില്‍ നിന്നും സ്വീകരിച്ചാനയിക്കുന്ന ചടങ്ങുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് കെ.വിജയന്കര്ത്താ, ഖജാന്‍ജി ശ്രീധരന് കളരിക്കല്‍,കമ്മറ്റി അംഗം ശശി കൊളക്കാട്ടില് എന്നിവര്‍ പങ്കെടുത്തു.