കോടാലി : കോടാലി ഓക്കിനാവന് ബുഡോക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്ട് അക്കാദമിയുടെ നേതൃതത്തില്‍ ബുഡോക്കാന്‍ കരാട്ടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട ഗ്രാന്റ് ചാമ്പ്യന്‍ പദവി ലഭിച്ച 7 വയസുകാരന് ഗൗരി കൃഷ്ണനേയും മികച്ച വിജയം കരസ്ഥമാക്കിയ അന്‍ഷാദ് വി.എം., തേജു കൃഷ്ണ പി.ആര്., എയ്ഞ്ചല്‍ ജോണ്‍, ലക്ഷ്മി വി., ശരത് പി.ജി., അതുല്‍ കൃഷ്ണ എ.പി. എന്നിവരെയും അനുമോദിച്ചു.
ചടങ്ങ് സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ബി.ഐ. നാഷണല്‍ ചീഫ് ഇന്‍സ്ട്രക്ടറും എക്സാമിനറുമായ പി.എം. മുഹമ്മദ് ഷാജു അദ്ധ്യക്ഷനായി. വെള്ളിക്കുളങ്ങര എസ്.ഐ. സിബിന് എം.ബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍, റെന്‍ഷി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.