മറ്റത്തൂര്‍ : മൂന്നാമത് അഖിലകേരള സി.എം ബക്കര്‍ ചെറുകഥാ പുരസ്ക്കാരത്തിന് സുഭാഷ് മൂന്നുമുറി അര്‍ഹനായി. പുരോഗമന കലാ സാഹിത്യ സംഘം ചളിക്കവട്ടം മേഖലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 24നു ചക്കരപ്പറമ്പില്‍ സി.എം ബക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ ഏഴാച്ചേരി രാമചന്ദ്രന് അവാര്‍ഡ് ദാനം നിര്‍വഹിക്കും.