Breaking News

ഹര്‍ത്താല്‍ ആവശ്യമാണോ ? ; സംവാദം സംഘടിപ്പിച്ചു.

lib2കോടാലി : കോടാലി വായനശാല ആഭിമുക്യതില്‍ ഹര്‍ത്താല്‍ ആവശ്യമാണോ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. വിവിധ മുന്നണികളെ പ്രധിനിധീകരിച്ചു പി എസ് . ഇഖ്ബാല്‍ ,ടി എം .ചന്ദ്രന്‍ , അദ്വോ .പിജി ജയന്‍, എന്നിവരും, മനുഷ്യാവകാശ സംഘടന നേതാവ് ജോയ് കൈതാരം, വ്യപാരി സംഘടനാ പ്രസിഡന്റ് പിജി.റേഞ്ചി മോന്‍ , എന്നിവരും ഹര്താലിണ്ടേ ആവശ്യകത ഉണ്ടോ എന്നാ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു .

ഹര്‍ത്താല്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എങ്കിലും തീരെ ഒഴിവാക്കുവാന്‍ പ്രയാസമാണന്ന വാദത്തില്‍ രാഷ്ട്രീയ പ്രധിനിധികള്‍ എത്തിചേര്‍ന്നു. വായനശാല പ്രസിഡന്റ് വീകെ .കാസിം പരിപാടിയുടെ മോഡറേറ്റര്‍ ആയി പ്രവര്ത്തിച്ചു. രജനി ടീച്ചര്‍, ഉമ്മുകുല്‍സു അസിസ് , ദിന്‍സ നൌഷാദ്, ടീഡി .സഹജന്‍ , ഹരി മേനോന്‍ , ഒപി.ജോണി, ആണ്ടു ( ANTU ) ചെമീഞ്ചേരി പീജി ശിവന്‍കുട്ടി തുടങ്ങിയവര്‍ സംവാദത്തില്‍ ഇടപെട്ട് സംസാരിച്ചു. ജോഷി പൊനത്തില്‍ സ്വാഗതവും എന്‍ വി .ശിവദാസന്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!