ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം കോടാലി സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപക സ്ഥാനത്തു നിന്ന് വിരമിക്കുന്ന സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഏ.വൈ.മോഹന്‍ദാസിന് മറ്റത്തൂര്‍ പൗരാവലിയും പി.ടി.എ.യും ചേര്‍ന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പു നല്‍കി (27-04-2013) യാത്രയയപ്പ് ചടങ്ങ് പി.സി ചാക്കോ എം പി ഉത്ഘാടനം ചെയ്തു. പ്രൊഫ : സി .രവീന്ദ്രനാഥ് എം .എല്‍ .എ . അധ്യക്ഷത വഹിച്ചു . ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാസൻ ഉപകാരസമർപ്പണം നടത്തി. ഇതോടനുബന്ധിച്ച്് അരങ്ങേറിയ ഗ്രാമോത്സവത്തിന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുശിവദാസന്‍ തിരിതെളിയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. കടപ്പാട് : ലോനപ്പൻ